Latest Posts

ബ്ലോഗ് എങ്ങിനെ തുടങ്ങാം




read more...

ബ്ലോഗ് എന്നാല്‍ എന്താണ്?


നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങളെയും, ഭാവനകളേയും, ചിന്തകളേയും, ലോകം മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന മാധ്യമത്തില്‍ക്കൂടി ആര്‍ക്കും എത്രയും വേഗം വായിക്കാവുന്നരീതിയില്‍ ഒരു പുസ്തകം പോലെ ഒരു വെബ് പേജായി പ്രസിദ്ധീകരിക്കാനുള്ള സൌകര്യമാണ് ബ്ലൊഗ് എന്ന മാധ്യമം ഒരുക്കുന്നത് - നിങ്ങളുടെ സ്വന്തമായ, എന്നാല്‍ എല്ലാവര്‍ക്കും വായിക്കാവുന്ന ഒരു ഡയറിപോലെ. ലിപികളിൽ കൂടിമാത്രമല്ല, “പോഡ്‌കാസ്റ്റ്” എന്ന സങ്കേതം വഴി നിങ്ങളുടെ ആശയങ്ങള്‍ ശബ്ദരൂപത്തില്‍ പ്രസിദ്ധീകരിക്കുവാനും ബ്ലോഗുവഴി സാധിക്കും. സ്വന്തം റേഡിയോസ്റ്റേഷനില്‍നിന്നുള്ള പ്രക്ഷേപണം പോലെ!

ഇന്നു മലയാളിയുടെ ഭാവനകള്‍ ബ്ലോഗ് എഴുത്തുകളില്‍ സായൂജ്യമാടയുകയാണ്. പ്രസാധകരുടെ ദീനാനുകമ്പക്ക് മുന്നില്‍ തൊഴുതു നില്കേണ്ട അവസ്ഥ യില്‍ നിന്നു എഴുത്തുകാരന് ബ്ലോഗ് നട്ടെല്ല് നല്കുന്നു എന്നത് വാസ്തവം.

ഗൂഗിള്‍, വേഡ്‌പ്രസ് തുടങ്ങിയ കമ്പനികളൊക്കെ ബ്ലോഗിംഗ് ഈ സൌജന്യ സേവനം നല്‍കുന്നുണ്ട്. ഇവിടെ നിങ്ങള്‍തന്നെയാണ് നിങ്ങളുടെ ബ്ലോഗിന്റെ പ്രസാധകനും, എഴുത്തുകാരനും, എഡിറ്ററും. മറ്റാരുടെയും കൈകടത്തലുകളോ, നിയന്ത്രണങ്ങളോ നിങ്ങള്‍ ബ്ലോഗില്‍ എഴുതുന്ന കാര്യങ്ങളില്‍ ഉണ്ടാവില്ല.

പരമ്പരാഗത മാധ്യമങ്ങളായ അച്ചടിമാധ്യമം, റേഡിയോ, ടെലിവിഷന്‍, തുടങ്ങിയവയ്കൊനും ഇല്ലാത്ത ചില പ്രത്യേകതകൾ ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ലോകം‌മുഴുവന്‍ പരന്നുകിടക്കുന്ന ഇന്റര്‍നെറ്റ് എന്ന ആധുനിക വിവരസാങ്കേതികവിദ്യയിലൂന്നിയ ഒരു ചാലകസംവിധാനമാണ് ബ്ലോഗിന്റെ നട്ടെല്ല്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഒരു ബ്ലോഗ് പേജ്, ലോകത്തെവിടെയിരുന്നും അടുത്ത നിമിഷത്തില്‍ത്തന്നെ തുറന്നുനോക്കാം എന്നത് ബ്ലോഗിന്റെ മാത്രം പ്രത്യേകതയാണ്. പത്രങ്ങള്‍ക്കോ, ദൃശ്യശ്രാവ്യമാധ്യമങ്ങള്‍ക്കോ ഇത്ര വിശാലമായ, അതിവേഗത്തിലുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ല. നിങ്ങളുടെ ആശയങ്ങള്‍ സ്വതന്ത്രമായി പറയുവാന്‍, ഒരു മാധ്യമത്തില്‍ക്കൂടി മറ്റുള്ളവരെ അറിയിക്കുവാന്‍ ഒരു കീബോര്‍ഡും മൌസും ഉപയോഗിച്ചുകൊണ്ടു മറ്റാരുടെയും നിയന്ത്രണങ്ങളില്ലാതെ സാധിക്കും എന്നതും നിസ്സാര സംഗതിയല്ലല്ലോ. ഇതര മാധ്യമങ്ങളെ അപേക്ഷിച്ച് ബ്ലോഗിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ വായനക്കാരന്റെ / പ്രേക്ഷകന്റെ പ്രതികരണം അപ്പപ്പോള്‍ അതേ ബ്ലോഗില്‍ രേഖപ്പെടുത്താനുള്ള സംവിധാനം ഉണ്ടെന്നുള്ളതാണ്. അതിനാല്‍, എഴുത്തുകാരന് വായനക്കാരനുമായി സംവദിക്കാന്‍ കഴിയുന്നു, അതുപോലെ തിരിച്ചും. (ഒരു കാര്യം എഴുതുന്നയാള്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നേക്കാവുന്ന ഇത്തരം കമന്റുകള്‍ സ്വീകരിക്കാന്‍ സന്നദ്ധനായിരിക്കണം എന്നു സാരം).
read more...